Saturday 19 February 2011

                  ഞാന്‍ ‍ ജനിച്ചത് ഇംഗ്ലീഷ് മാസം അഗസ്റ്റ് 23 , മലയാളം ചിങ്ങമാസത്തിലെ ചതയം നക്ഷത്രത്തില്‍ ശ്രീ. നാരായണഗുരു ജയന്തി ദിവസമയതിനാല്വീട്ടുകാര്‍കും  നാട്ടുകാര്‍ക്കും  ഓര്‍ത്ത്  വെയ്ക്കാന്‍ എളുപ്പം.പക്ഷെ സ്കൂള്രേഖകള്പ്രകാരം 20 .05 .1964  ആണ് ജനനം ആലപ്പുഴ റിസേര്വ്പോലീസ് കോര്ട്ടെര്സില്‍ എന്റെ കുടുംബം താമസിച്ചു വരവേ എന്റെ കൂട്ടുകാരന്ജലീലിന്‍ 6  വയസുള്ളപ്പോള്‍ 5 വയസു രേഖപ്പെടുത്തി അവനെ സ്കൂളില്ചേര്ത്തു. അപ്പോള്ഞാന്കരഞ്ഞു ,എനിക്കും സ്കൂളില്‍ പോകണം അങ്ങനെ 5 വയസകാത്ത എന്നെയും വയസായി എന്നുപറഞ് ആലപ്പുഴ  ലജ്നത്  YMMA സ്കൂളില്ചേര്ത്തു .പഠിക്കാന്ഞാന്‍  ഒരു  ആവറെജ്   വിദ്യാര്ഥിമാത്രമായിരുന്നു . നന്നായി പഠിക്കുന്ന എന്റെ കൂട്ടുകാരന്ഉസ്മാന്സാറിന്റെ മകന്‍   നജീബിന്  (ഇന്ന dr: നജീബ് ആയി  അമേരിക്കയില്സെറ്റില്ചെയ്തിരിക്കുന്നു)  .അദ്യാപകര്ഫുള്മാര്ക്ക്കൊടുക്കുമ്പോള്‍ , എനിക്കും വേണം അത്രയും മാര്ക്ക്എന്ന് പറഞ്ഞു കരഞ്ഞു  . പോലീസ്കാരനായ അച്ഛനോടുള്ള അടുപ്പം കാരണം എനിക്കും തന്നു ഏകദേശം ഫുള്മാര്ക്ക് തുടര്ന്ന്അഞ്ചാം ക്ലാസ്സ്മുതല്എട്ടാം ക്ലാസ് വരെ ആലപ്പുഴ ലിയോ തെര്ടീന്ത്  ഹൈ സ്കൂളില്പഠിച്ചു അപ്പോഴും എനിക്ക് കൂട്ടുകാരനായി നജീബും, ബിജുവും , നെജുവും  ഉണ്ടായിരുന്നു . ഇവര്മൂന്നുപേരും എന്നേക്കാള്നന്നയി പഠിക്കുമായിരുന്നു .ഇപ്പോള്മികച്ച അഭിഭാക്ഷകനാണ്അവിടെനിന്നും വാപ്പായ്ക്ക് കുത്തിയതോട് പോലീസ് സ്റ്റേഷന്നിലെയ്ക് സ്ഥലം മാറ്റമായി അവിടെ കുത്തിയതോട് ECEK യുണിയന്ഹൈ സ്കൂളില്‍ 9 ,10  സ്കൂളുകളില്പഠിച്ചു . അവിടെ KSU വിദ്യാര്ഥി നേതാക്കളോടായിരുന്നു   എനിക്ക് അടുപ്പം കാരണം എന്റെ കൂട്ടുകാരന്ജലീല്‍ KSU ക്കാരന്ആയിരുന്നു അവിടെ എന്റെ അടുത്ത കൂട്ടുകാരനായി kg വിപിനും സജീവമായിരുന്നു  .അതില്സജീവ്നന്നായി പഠിക്കുമായിരുന്നു 
     
        sslc ക്ക്  213 മാര്‍ക്ക്‌ വാങ്ങി കഷ്ടിച്ചാണ് പാസ്‌ ആയത്.തുടര്‍ന്ന് ആലപ്പുഴയിലേക്ക് പോയി. അവിടെ   SD കോളേജില്‍ പ്രീഡിഗ്രീയ്ക്ക്    ചേര്‍ന്നു.മാനേജ്‌മെന്‍റ് അഡ്മിഷന്‍  വാങ്ങിത്തന്നത് പ്രൊഫസര്‍ താമരാക്ഷന്‍ സര്‍ ആയിരുന്നു.അവിടെ എന്‍റെ അടുത്ത കൂടുകാര്‍ ജലീല്‍ ലബ്ബയും മിലിന്ദു   ഹാരിഫും ആയിരുന്നു.പ്രീഡിഗ്രീ സെക്കന്റ്‌ ഗ്രൂപ്പിന് ചേര്‍ന്ന എനിക്ക് നന്നായി പഠിക്കുവാന്‍  കഴിഞ്ഞില. തീര്‍ത്തും ഒഴപ്പായിരുന്നു.അവിടെ ഷിഫ്റ്റ്‌ സമ്പ്രദായമായിരുന്നു.അവിടത്തെ ഇവെനിംഗ് സ്ടുടെന്‍സ്  അസോസിയേഷന്‍ എന്ന സ്വതന്ത്ര വിദ്യാഭ്യാസ സംഖടനയുടെ ബാനറില്‍ ഒരു രസത്തിനു പ്രീഡിഗ്രീ രപ്രേസന്റെടിവ് ആയി മത്സരിച്ചു. എങ്കിലും തോറ്റു.തോക്കുമെന്നരിഞ്ഞുകൊണ്ടുള്ള മത്സരമയതുകൊണ്ട് വലിയ സംകടമോന്നും തോന്നിയില്ല.തുടര്‍ന്ന് കുടുംബം ചേര്‍ത്തല പോലിസ് ക്വാര്‍ട്ടെര്സിലേക്ക്  മാറി.അവിടെ നിന്നും മിനര്‍വ കോളേജില്‍ സെഷന്‍ ക്ലാസ്സിനു ചേര്‍ന്ന് പഠിച്ചു.മിനര്‍വ കുറുപ്പ് സാറിന്‍റെ സഹായം കൊണ്ട് പ്രീ ഡിഗ്രീ ജയിച്ചു.2nd ക്ലാസ് മാര്‍ക്കില്‍ ഡിഗ്രിക്ക് ചേര്‍ത്തല എസ് എന്‍ കോളേജില്‍ ടോനെഷന്‍ കൊടുക്കാന്‍ 1000 രൂപ വേണമായിരുന്നു.പത്രക്കാരന്‍ സതീശന്‍ നന്നായി സഹായിച്ചു.ഈ സന്ദര്‍ഭത്തില്‍ എന്നെ DYFI യില്‍ ചേര്‍ത്തത് D.സന്തോഷയിരുന്നു.ചിത്രം വരക്കാനും പോസ്റ്റര്‍ എഴുതാനും എന്‍റെ വാസനകളെ സമര്‍ഥമായി ഉപയോഗിച്ചാണ്‌ സന്തോഷ്‌ എന്നെ DYFI ലേക്ക് കൊണ്ടുവന്നത്.ഒന്നാം വര്‍ഷം കോളേജില്‍ ഞാന്‍ അടിച്ചുപൊളിച്ചു.ഒപ്പന,നാടകം,കഥാപ്രസംഗം,...തുടങ്ങി 8 ഓളം കലവേദിയില്‍ ഞാന്‍ പങ്കെടുത്തു.കുത്തിയതോടുള്ള സക്കീര്‍ എന്‍റെ കലാവാസനകളെ ഉപയോഗിച്ചു.രണ്ടാം വര്ഷം എസ് എഫ് ഐ യുണിറ്റ് വൈസ് പ്രേസിടനടായി കോളേജ് ഇലെക്ഷനില്‍ മാഗസിന്‍ എടിടര്‍ ആയി മത്സരിച്ചു. വലിയ ഭൂരിപക്ഷത്തോടെ വിജയിച്ചു. ആ വര്ഷം കോളേജ് മാഗസിനില്‍ ഞാന്‍ എഴുതിയ ''ദരിദ്ര സ്നേഹത്തിന്‍റെ രക്തസാക്ഷികള്‍'' എന്ന ചെറുകഥ കോളേജില്‍ ഒരു ചര്‍ച്ചാ വിഷയമായിരുന്നു.
               കോളേജ് മാഗസിന്‍ എഡിറ്റര്‍ ആയി പ്രവര്‍ത്തിച്ചപ്പോള്‍ 7000 രൂപ    മാത്രമേ ഫണ്ടായി ഉണ്ടയിരുന്നുള്ളൂ   പക്ഷെ നേരത്തെ   ഇറക്കിയ മഗസിനെക്കളും നല്ല മാഗസിന്‍ ഇറക്കാന്‍ 24000 രൂപ   വേണം അങ്ങനെ പരസ്യം പിടിക്കാന്‍ പോയി.ആദ്യമായി സ. കെ പ്രസാദുമായി പോയി ഗൌരിയമ്മയെ പരിചയപെട്ടു. എന്നെ അവര്‍ക്ക് ഇഷ്ടമായി. പക്ഷെ പരസ്യം പിടിക്കാന്‍ വീണ്ടും ചെന്നപ്പോള്‍ സുശീല ഗോപാലന്റെ അടുത്ത് പോയി പറ എന്നു പറഞ്ഞു ദേഷ്യപെട്ടു.വീണ്ടും എന്‍റെ വാടി തളര്‍ന്ന മുഖം കണ്ടപ്പോള്‍ അവര്‍ക്ക്  സഹതാപം തോന്നി. എനിക്ക് അവര്‍ ഒരു കത്ത് തന്നു നവോദയ അപ്പച്ചന് കൊടുക്കാന്‍. അങ്ങനെ ഞാന്‍ ആദ്യമായി ഒരു സിനിമക്കാരനെ കണ്ടു. അദ്ദേഹം ഒരു പരസ്യം നല്‍കി സഹായിച്ചു.പക്ഷെ കഴിഞ്ഞ വര്‍ഷം  ഇറക്കിയ മാഗസിനെക്കാള്‍ മികച്ചത് ഇറക്കാനയിരുന്നു ലക്‌ഷ്യം. ഏറെക്കുറെ അതിനോടൊപ്പം വരുന്ന ഒരു മാഗസിന്‍ ഇറക്കാനായി. പക്ഷെ അപ്പോഴേക്കും എന്‍റെ പഠിത്തം കുളമായി. വീട്ടില്‍ നിന്ന് മാസങ്ങളോളം അകന്നുള്ള ജീവിതം ഒരു പുതിയ അനുഭവമായിരുന്നു.ഡിഗ്രീ ഒന്നംവര്‍ഷം സുവോളജിയുടെ റിസള്‍ട്ട് വന്നപ്പോള്‍ സുവോളജി ഡിഗ്രീ വിഭാഗത്തില്‍ കേരള യുനിവേര്സിടിയില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക്‌ വാങ്ങിയ മൂന്നാമത്തെ റാങ്ക് കാരനായിരുന്നു ഞാന്‍.സുവോളജിക്ക് എഇടി ഫൈവ് പെര്സേന്റെജ്,കെമിസ്ട്രി ക്ക് എഇടി ഫോര്‍ ,ബോട്ടനിക്ക് സെവേന്ടി സെവേനുംയിരുന്നു.പ്രിന്‍സിപല്‍ രാമചന്ദ്രന്‍ സര്‍ സുവോളജി പ്രൊഫസര്‍ കൂടിയായിര്‍ന്നു.സര്‍ എന്നെ പ്രത്യേകം വിളിച്ചു അഭിനന്ദിച്ചു.എനിക്ക് കോളേജിലെ പ്രത്യേകമായ ചടങ്ങില്‍ വെച്ച് മികച്ച പഠനത്തിനുള്ള പ്രോഫിഷിഎന്സി സേര്‍ടിഫികറ്റ് നല്‍കി.ഈ കോളേജില്‍ നിന്നും ഒരുറാങ്ക് വാങ്ങി തരണമെന്ന് സര്‍ ഉപദേശിച്ചു.അതാണ് ഞാന്‍ മാഗസിന്‍ എഡിറ്റര്‍ കളിച്ചു കളഞ്ഞു കുളിച്ചത്.അന്ന് ഞാന്‍ പഠനത്തില്‍ കാണിച്ച വാശി  തുടര്‍ന്നിരുന്നു എങ്കില്‍   എന്നേ ഞാനൊരു സര്‍കാര്‍ ഉദ്യോഗസ്ടനായേനെ. മാഗസിന്‍ പ്രിന്‍റ് ചെയ്യാനായി കൊല്ലത്തെ അക്ഷയ പ്രസ്സിലെ സിമെന്റു തറയില്‍ കിടന്നു ഉറങ്ങിയതും പിന്നെ അവിടെ  നിന്നും കൊല്ലം ചവറയില്‍ ഷാന്‍ എന്നു വിളിക്കുന്ന ഷാനവാസിന്റെ വീട്ടില്‍ മാസങ്ങളോളം താമസിച്ചു.
                                                                         മകനെ കാണാത്ത വിഷമത്തില്‍ എന്നെ അന്വേഷിച്ചു എന്‍റെ ബാപ്പ കൊല്ലത്ത് വന്നതും എല്ലാം ഇന്നും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നു.പിന്നെ മാഗസിന്‍ പ്രസിദ്ധീകരിച്ചു.പരസ്യ തുക കല്ലെക്റ്റ് ചെയ്യുന്നതിനുള്ള പ്രയാസം....എല്ലാം പ്ര്യെത്യേകമായൊരു അനുഭവം തന്നെ ആയിരുന്നു. തുടര്‍ന്ന്1986 ഞാന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിച്ചു.നല്ല ഭൂരിപക്ഷത്തോടെ വിജയിച്ചു.മികച്ച കലാലയ യൂണിയന്‍ പ്രവര്‍ ത്തനം ആയിരുന്നു.ഗുരു നിത്യ ചൈതന്യ യെതിയെയും ബിഷപ്‌ പൗലോസ്‌ മാര്‍ പൌലൊസിനെയും കാര്ടൂനിസ്റ്റ്യേശുദാസിനെയും എല്ലാം പങ്കെടുപ്പിച്ച ഒട്ടേറെ വ്യെത്യസ്തമായ പരുപാടികള്‍.
        അവസാനവര്‍ഷം പരീക്ഷ എഴുതുവാന്‍ പരുപാടി ഇല്ലായിരുന്നു എനിക്ക്.കാരണം രണ്ടാം വര്ഷം പരീക്ഷ എഴുതാതിരുന്നതുകൊണ്ട് ഒന്നാം വര്ഷം കിട്ടിയ എല്ലാ മാര്‍ക്കും പോയി.ഇനി മൂന്നാം വര്‍ഷതെതും കൂടി ഒരുമിച്ച്ചെഴുതനം. ദിവസം പോലും അവസാന വര്ഷം ക്ലാസ്സില്‍ കയറിയിട്ടില്ല.അപൂര്‍വ്വം  ചില പ്രാക്ടിക്കല്‍ ക്ലാസ്സുകളില്‍ മാത്രം കയറി,സുവോളജി,ബോട്ടണി,കെമിസ്ട്രി....പ്രാക്ടിക്കല്‍ ബുക്ക് ശരിയാക്കിയിട്ടില്ല.അതുകൊണ്ട്‌ അതിന്‍റെ മാര്‍ക്കും പോകും. പട്ടിക ജാതി പട്ടിക വര്‍ഗ്ഗക്കാര്‍ മാത്രമുള്ള കഞ്ഞിക്കുഴിയിലെ  കോസ്മോ പോളിടന്‍ ഹോസ്ടലില്‍
 ഞാനും ക്ലാസ് മേറ്റ്‌ റഹിമും താമസിച്ചു പഠിച്ചു.മൂന്നു വര്‍ഷത്തെയും പരീക്ഷകള്‍ എല്ലാം കൂടി ഒന്നിച്ചെഴുതി കഷ്ടിച്ച് ഫസ്റ്റ് ക്ലാസ് മാര്‍ക്കില്‍ ബി എസ് സി സുവോളജി പാസ്സായി.ഷൈലജ എന്ന സഹപാടി എന്‍റെ രേകൊര്‍ഡുകള്‍ എഴുതി സഹായിച്ചു.അതിനിടയില്‍ കാമ്പസ്സില്‍ മൊട്ടിട്ട പ്രണയം മൂലം പ്രേമിച്ച പെണ്ണിനെ കല്യാണം കഴിക്കാന്‍ ഒരു ജോലി തേടി നെട്ടോട്ടമായി.വീട്ടുകാര്‍ എന്നെ രൈബാന്‍ ഹോടലിലെ  റിസെപ്ഷേനിസ്റ്റ്  ആക്കി.അവിടെ ഇരുപത്തിയേഴു ദിവസം ജോലി ചെയ്തു.അതും എനിക്ക് മടുത്തു.വീണ്ടും ഞാന്‍ രാഷ്ട്രീയത്തിലേക്ക്....പിന്നെ തുടര്‍ന്ന് എല്‍ എല്‍ ബി ക്ക് തിരുവനന്തപുരം ലോ കോളജില്‍ ചേര്‍ന്നു.അവിടെ അഡ്മിഷന്‍ വാങ്ങി തന്നത് ജില്ല സെക്രടറി കെ കെ ചെല്ലപ്പന്‍ ആയിരുന്നു.എസ് രാമചന്ദ്രന്‍ പിള്ളയുടെ പ്രത്യേക ശുപാര്‍ശ പ്രകാരമായിരുന്നു.
ഒന്നാം വര്‍ഷ എല്‍ എല്‍ ബി വിദ്യാര്‍ഥി ആയിരിക്കുമ്പോള്‍ ആണ് ആദ്യ മത്സരം.അരൂക്കുടി ജില്ല  കൌണ്‍സില്‍  ഡിവിഷനില്‍ നിന്നും ,അരൂക്കുടി ,പാനവള്ളി,പെരുമ്പളം എന്നീ മൂന്നു പഞ്ചായത്ത് ചേരുന്ന ഡിവിഷനില്‍ നിന്നും ഏറ്റവും സീനിയര്‍ നേതാവായിരുന്ന കെ സി അബ്ദുല്‍ കരിമുമായി  മത്സരിച്ചു. 3700 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ഞാന്‍ ഉജ്ജ്വല വിജയം നേടി.
സ്ഥാനാര്‍ ധിത്വം കഴിക്കനിടയയത തെങ്ങപുറക്കല്‍  ഉണ്ണികൃഷ്ണന്‍റെ സമര്‍ത്ഥമായ ഇടപെടലും കെ പ്രസാദി ന്‍റെ സഹായവും കൊണ്ടാണ്.അതിനിടയില്‍ ഡി വൈ എഫ് ഐ  എരിയ പ്രസിടന്ടായി. ഞാന്‍ എല്‍ എല്‍ ബി എല്ലാം കഴിഞ്ഞു ചേര്‍ത്തല കോടതിയില്‍ അഡ്വ. മജീദ്‌ സാറിന്‍റെ ജൂനിയര്‍ ആയി വക്കീല്‍  ജീവിതം ആരംഭിച്ചു.ഇതിനിടയില്‍ ഡോ.ഷഹനസിനെ കല്യാണം കഴിച്ചു.1996  - ല്‍ പാര്‍ട്ടി ജില്ലാകമ്മറ്റി അംഗമായി   പാര്‍ട്ടി ക്കുള്ളിലെ അതി ശക്തമായ വിഭാഗീയ അന്തരീക്ഷത്തില്‍ പാര്‍ട്ടി എരിയ സെക്രടറി ആയി, മികച്ച എരിയ സെക്രടറി എന്ന നിലയില്‍ ഏവരാലും പ്രേശംസിക്കപ്പെട്ടു.എരിയ കമ്മറ്റി ഓഫീസിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി നല്ലൊരു ഓഫിസ് ഉണ്ടാക്കാന്‍ കഴിവ് മുഴുവനും വിനിയോഗിച്ചു.ആ സമയത്ത് ഒരു നിയോഗം പോലെ സ.എം എ ബേബി പാര്‍ട്ടിയുടെ ആലപ്പുഴ ജില്ല സെക്രടറി ആയി വന്നു.അദ്ദേഹമാണ് എന്‍റെ  കഴിവുകള്‍ കണ്ടെത്തിയതും മനസ്സിലാക്കിയതും.തുടര്‍ന്നു പാര്‍ട്ടി ജില്ല സെക്രടറി ആയിരുന്ന ജി സുധാകരന്‍ എന്നെ അരൂരിലെ സ്ഥാനര്ധിയക്കാന്‍ അടിയുറച്ചു  നിശ്യയിച്ചു. ഞാന്‍ സ്ഥാനര്‍ദിയയാല്‍ വിജയം ഉറപ്പാണെന്ന് ശ്രീ ഭരത്  സുരേഷ് ഗോപി ബേബി സഖാവിനോട് പറഞ്ഞതും, ബേബി സഖാവിന് എന്നിലുള്ള വിശ്വാസം വര്‍ദിപ്പിച്ചു. ഒട്ടേറെ  കഷ്ടം അതിലേറെ വേദനിക്കുന്ന  അനുഭവങ്ങളും എല്ലാം ഉണ്ടായിട്ടും  സുധാകരന്‍ സഖാവി ന്‍റെയും ബേബി സഖാവി ന്‍റെയും നിശ്ചയ ദാര്‍ത്യമാണ് എന്‍റെ സ്ഥാനര്‍ധിത്വം ഉറപ്പാക്കിയത്  . 

           ടി വി യില്‍ സ്ഥാനാര്‍ഥി ലിസ്റ്റ് എഴുതി ക്കാണിച്ച പിറ്റേ ദിവസം ജോണി  (ജോണി സാഗരിക) എന്നെ ചേര്‍ത്തലയില്‍ വന്നു കൂട്ടിക്കൊണ്ടു പോയി.വൈറ്റില പ്രൈസ് ലെസ്സ് ടെക്സ്റ്റെയില്‍  ഷോപ്പില്‍ നിന്നും നാല് ഷര്‍ട്ട് എടുപ്പിച്ചു.വീണ്ടും വണ്ടി എറണാകുളത്തേക്ക് ഫോടോഗ്രഫെര്‍ അനില്‍ കുമാറിന്‍റെ   അടുത്തേക്ക് കൊണ്ട് പോയി കുറെ ഫോട്ടോസ് എടുപ്പിച്ചു. ആ  പ്രിന്‍റു മായി പച്ച ക്കുതിര പോസ്റ്റര്‍ ഡിസൈന്‍ ചെയ്ത പ്രദീഷിന്‍റെ അടുത്തേക്ക്.അവിടെ ഡിസൈന്‍ ചെയ്ത പോസ്ടറുകള്‍ എനിക്ക് ആ വകയില്‍ 3000 വോട്ടെങ്കിലും അധികം ലഭിക്കനിടയാക്കി.
           പിന്നെ വാശി ഏറിയ മത്സരം.ഞാന്‍ ആദ്യമായി സ്ഥാനര്‍ധിയായി മത്സരിച്ചപ്പോള്‍ (ജില്ല കൌന്‍സിലേക്ക്)എന്‍റെ വിജയത്തിനായി പരിശ്രെമിച്ച ഞാന്‍ ആരാധനയോടെ മാത്രം കണ്ടിരുന്ന ഗൌരിയമ്മയുമായുള്ള മത്സരം) എന്‍റെയും ഗൗരിയമ്മയുടെയും പോസ്റ്റര്‍ കണ്ടപ്പോള്‍ വികൃതി കുട്ടികള്‍ പറഞ്ഞു മമ്മൂട്ടിയും ഫിലോമിനയും തമ്മിലാണ് മത്സരമെന്ന് എന്നെ ഒരു എതിരാളിയായി പോലും ഗൗരിയമ്മ ഗൌരവമായി കണ്ടില്ല.പക്ഷെ എനിക്കുറപ്പായിരുന്നു ഞാന്‍ വിജയിക്കുമെന്ന്.അതായിരുന്നു എന്‍റെ തിരഞ്ഞെടുപ്പ് പ്രചരണ തന്ത്രം. അതിനു പുറമേ ജോമോന്‍,സബീഷ്,ലാസര്‍ഷൈന്‍,ഉണ്ണികൃഷ്ണന്‍,ജയകൃഷ്ണaന്‍,ഫൈസല്‍,സന്തോഷ്‌,ഉദയന്‍,ഐസക്ക് തുടങ്ങി എന്നെ സ്നേഹിക്കുന്ന അനേകം പ്രവര്‍ത്തകര്‍ രാവും പകലും നടത്തിയ പ്രചാരണങ്ങള്‍,LDF പ്രവര്‍ത്തകര്‍ ഒറ്റ കെട്ടായി നീങ്ങിയതി ന്‍റെ പരിണിത ഫലം  എല്ലാം ഒത്തുചേര്‍ന്നു വന്‍ വിജയം നേടി.
  തുടര്‍ന്നുള്ള പ്രവര്‍ത്തനം എന്‍റെ വെബ്സൈടിലേക്ക് കടന്നാല്‍ കാണാനാകും. സ. വി. എസ്‌ , എ . കെ. ആന്ടെണി, dr . അന്‍പുമണി രാംദാസ് , മുതല്‍ സംസ്ഥാനത്തെ ഏകദേശം എല്ലാ മന്ത്രിമാരെയും . ഓ . എന്‍ . വി , Dr  . സുകുമാര്‍ അഴീകോട് , എം . കെ സാനു മാഷ് തുടങ്ങിയ സാഹിത്യകാരന്മാര്‍ . Dr  . എം . എസ്‌ . സ്വാമിനാഥന്‍, Dr . ജി. മാധവന്‍ നായര്‍ തുടങ്ങി എല്ലാ പ്രഗല്‍ഭരും അരൂര്‍ മണ്ഡലത്തിന്‍റെ പ്രവര്‍ത്തനഗളില്‍ വിവിദ രൂപത്തില്‍ പങ്കാളികള്‍ ആയി . ആകാശത്ത് മിന്നുന്ന എല്ലാ താരങ്ങളെയും അരൂര്‍ മണ്ഡലത്തിലെ ജനതയ്ക്ക് ഞാന്‍ പരിചയപ്പെടുത്തി.ആയിരത്തി തോള്ളയിരത്തി അമ്പതിഏഴു മുതല്‍ അരൂര്‍ മണ്ഡലത്തില്‍  നടത്തിയ വികസനത്തെക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് ചെയ്തു.ഇനി ഒരു പതിറ്റാണ്ട് കാലത്തേക്ക് ചെയ്യാന്‍ പോകുന്ന പ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കി ഒന്നിന് പുറമേ ഒന്നായി നടപ്പാക്കാന്‍ ഉള്ള ആത്മാര്‍തമായ ശ്രമം  തുടരുന്നു.അപൂര്‍വ്വം ചില അസൂയാലുക്കള്‍ ഒഴികെ ജനതയുടെ മുഴുവന്‍ സ്നേഹ വായ്പുകള്‍ ഞാന്‍ ശെരിക്കും മനസിലാക്കുന്നു.എനിക്ക് സന്തോഷമുണ്ട് ഈ അരൂരിന്‍റെ അരുമയായി മാറാന്‍  ......................   


അരൂര്‍ മണ്ഡലത്തിന്‍റെ സമഗ്ര വികസനത്തിനായി ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി പ്രവര്‍ത്തിക്കും എന്ന എന്‍റെ തിരഞ്ഞെടുപ്പ് വാഗ്ദാനപ്രകാരം മണ്ഡലത്തിലെ എല്ലാ ജനപ്രദിനിദികളും, മണ്ടല്വുമായി ബന്ദപെട്ട ജില്ലാ -താലൂക്  പ്രാദേശികതല ഉദ്യോകതരും, നാലു സംസ്ഥാന മന്ദ്രിമാരും, സംസ്ഥാന ബോര്‍ഡ്‌ അംഗങ്ങളും എല്ലാം 11  ഗ്രൂപ്കളായി തിരിച്ചു വരും നാളുകളില്‍ അരൂരിന്റെ ഭാവി വികസനത്തിന്റെ രൂപ രേഖ തയ്യാറാക്കി , ആ രൂപ രേഖയുടെ   ഈ പ്രൊജക്ടിന്റെ പേരാണ് അറൂരിന്റെ ഐശ്വര്യം എങ്കിലും പലപ്പോഴും എന്നെ അറൂരിന്റെ ഐശ്വര്യം എന്ന് വിളിക്കുമ്പോള്‍ ആത്മ സായൂജ്യത്തോടെ അത് ഞാന്‍ ആസ്വദിക്കുന്നു .